തപ്പിത്തടഞ്ഞ് വായിക്കാവുന്ന ചില അക്ഷരങ്ങള്‍ | |
ഈ അക്ഷരങ്ങളുടെ അതേ നിറമുള്ളവള്‍ കണ്‍മുമ്പിലെപ്പോഴും മിന്നിമറയുന്നു എവിടേയുമുണ്ട് അവള്‍ പെട്ടെന്നാവിപൊന്തിച്ച് പെയ്യുന്ന വെയില്‍മഴയില്‍വരെ ചുരുണ്ടുപടര്‍ന്നമുടി,ചെറിയ മൂക്ക്,നിശ്ചയങ്ങള്‍ ഒളിപ്പിച്ച മുഖം തപ്പിത്തടഞ്ഞ് ചിലഅക്ഷരങ്ങള്‍ വായിക്കാനേ എനിക്കാകൂ ചന്ത,പള്ളികള്‍,അമ്പലം എന്നിവിടങ്ങളില്‍ പാളങ്ങള്‍ക്കപ്പുറത്ത് പൊന്തക്കാടുകള്‍ തുടങ്ങിവയ്‌ക്കുന്ന ഒരു പറമ്പിലോ ഇടികുടുങ്ങുന്ന രാവിന്റെപടിഞ്ഞാറേക്കോണില്‍ മുളച്ച ഒരു കൂണ്‍കീഴിലോ അവള്‍. ചതുപ്പുനിലങ്ങളിലെ പുല്‍വെട്ടുകാരി എളിയില്‍ കുഞ്ഞുമായ് ക്യൂനില്‍ക്കുന്നവള്‍ എവിടെ? എന്ത്?എവിടെ? തപ്പിത്തടഞ്ഞ് ചിലഅക്ഷരങ്ങള്‍ വായിക്കാനേ എനിക്കാകൂ |
Thursday, May 29, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment